
ദോഹ: കേരളത്തിലെ കലാലയങ്ങളിൽ ഏറെ പഴക്കമുള്ളതും ഒട്ടേറെ പ്രഗത്ഭരെ സംഭാവന ചെയ്തതുമായ മടപ്പള്ളി ഗവണ്മെൻ്റ് കോളേജ് പൂർവ വിദ്യാർത്ഥികളുടെ ഖത്തർ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഒരു മെഗാ ഷോ ജനുവരി മാസം ദോഹയിൽ നടക്കും . അതിന് വേണ്ടി ആഷിഖ് അഹ്മദ് ചെയർമാനായും ശ്രീനാഥ് ജനറൽ കൺവീനറായും നൗഷാദ് ഫിനാൻസ് കൺട്രോളർ ആയും ഉളള വിപുലമായ ഒരു സംഘാടക സമിതി രൂപീകൃതമായി. പരിപാടിയുടെ സുഗമമായ ഏകോപനത്തിന് സംഘടനയുടെ പ്രസിഡൻറ് ഫൈസൽ കേളോത്ത്, ജനറൽ സെക്രട്ടറി ബിജു സി കെ എന്നിവരും വിവിധ സബ് കമ്മിറ്റികൾക്ക് നേതൃത്വം നൽകുന്ന ഷജല ശിവറാം, അതുൽരാജ് കെ, ഷീജിത്ത് വി പി, കെ പി ഇക്ബാൽ, അൻവർ ബാബു, സനൽ കുമാർ, ജെയിംസ് മരുതോങ്കര, മുബാറക് മുഹമ്മദ്, ഷിറാസ് സിത്താര, റഹിയാസ് എം എം, നൂർമിന അഷ്റഫ്, അബ്ദുൾ ഗഫൂർ പുതുക്കുടി, ഷംസുദ്ദീൻ കൈനാട്ടി, മുഹമ്മദ് ജൗഹർ, ഹബീബ് മേച്ചേരി, ഷാജി വി പി, മൂസ എന്നിവരും ഉൾപ്പെടുന്ന സ്റ്റിയറിംഗ് കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്.
ഖത്തറിലെ കേരളീയ പ്രവാസികളിൽ ഗണ്യമായ പ്രാതിനിധ്യമുള്ള വടകര താലൂക്കിലെ ഏറ്റവും ആദ്യത്തേതും പ്രമുഖവുമായ മടപ്പള്ളി കോളെജിൽ നിന്നുള്ള ആയിരക്കണക്കിന് പൂർവ വിദ്യാർത്ഥികൾ ഖത്തറിൽ ഉണ്ട്. അവരെയൊക്കെ അലുംനി അസോസിയേഷൻ്റെ ഭാഗമാക്കുകയാണ് മെഗാ ഷോയിലൂടെ ലക്ഷ്യമിടുന്നത്. സംഘടനയ്ക്ക് ഏറ്റവും ഉചിതമായ പേര് കണ്ടുപിടിക്കാനും ലോഗോ രൂപകൽപ്പന ചെയ്യാനും ഉളള മത്സരം കൂടി പ്രഖ്യാപിച്ചിട്ടുണ്ട് ഇതിൻ്റെ അണിയറ പ്രവർത്തകർ. ഖത്തറിൽ ഉളള ആർക്കും പങ്കെടുക്കാവുന്ന ഈ മത്സരത്തിൽ ഏറ്റവും മികച്ച പേരിനും ലോഗോയ്ക്കും വെവ്വേറെ സമ്മാനങ്ങൾ ഉണ്ടായിരിക്കും. എൻട്രികൾ നവംബർ 30 ന് മുമ്പ് qcmlogo@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ആണ് അയക്കേണ്ടത്











